ഇന്റർനെറ്റ് വേണ്ടെങ്കിൽ ഇനി കുറഞ്ഞ നിരക്കിൽ ‘കോൾ, എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകൾ, ഒക്ടോബർ 22 മുതൽ പുതിയ ചട്ടം
ന്യൂഡൽഹി∙ ഇന്റർനെറ്റ് വേണ്ടാത്തവർക്ക് ഇനി കൂടുതൽ മൊബൈൽ റീചാർജ് ഓപ്ഷനുകൾ വരുന്നു. ഇതുസംബന്ധിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ചട്ടം ഭേദഗതി ചെയ്തു. ഒക്ടോബർ 22ന് പ്രാബല്യത്തിലാകും. ഇന്റർനെറ്റ് ഡേറ്റയും കോളും എസ്എംഎസും ചേർത്ത് 30 ദിവസത്തേക്കോ അതിൽ താഴെയോ ഉള്ള കാലാവധികളിലേക്ക് റീചാർജ് പ്ലാൻ നൽകുമ്പോൾ അതേ കാലാവധിയുള്ള ‘കോൾ, എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകളും ലഭ്യമാക്കിയിരിക്കണം. പ്ലാനിൽനിന്ന് ഇന്റർനെറ്റ് ഒഴിവാക്കുന്നതിന്റെ ആനുപാതികമായ കുറവ് നിരക്കിലും പ്രതിഫലിച്ചിരിക്കണം.ഉദാഹരണത്തിന് പ്രതിദിനം 2 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ,…
