RBI New FD Rules: സാധാരണക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ ഓപ്ഷന്‍ ആണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ . കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം 100% സുരക്ഷിതമായി വളര്‍ത്താനുള്ള മാര്‍ഗമായി എഫ്ഡികളെ കണ്ടു വരുന്നു. അത്തരം നിക്ഷേപ ഉപകരണത്തിന്റെ നിയമമാറ്റങ്ങള്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നു. പ്രത്യേകിച്ച് ആര്‍ബിഐയുടെ തീരുമാനം നിക്ഷേപകര്‍ക്ക് പോസിറ്റീവ് ആണെന്ന് വിലയിരുത്തപ്പെടുമ്പോള്‍ അവ അറിയാതെ പോകരുത്. ബാങ്ക് ബ്രാഞ്ചുകള്‍ മാറി കയറിയിറങ്ങി ഇനി മികച്ച പലിശ നിരക്കിനായി അലയേണ്ട കാര്യം ഉപയോക്താക്കള്‍ക്കില്ല. സുതാര്യത ഉറപ്പാക്കുന്ന പുതിയ ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാം.

