Latest

എം.എ.എം.ഒ കോളേജിൽ പി.എസ്.സി. വൺ ടൈം രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.

Share

മണാശ്ശേരി: എം.എ.എം.ഒ കോളേജ് മണാശ്ശേരിയിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ, CIGI (Centre for Information and Guidance India) യുടെ സഹകരണത്തോടെ “പി. എസ്. സി. വൺ ടൈം രെജിസ്ട്രേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. കോളേജ് ഓഡിയോ- വിശ്വൽ തിയേറ്ററിൽ വെച്ച് പരിപാടി സംഘടിപ്പിച്ചു.

പരിപാടി എം.എ.എം.ഒ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സജിത് ഇ.കെ. ഉദ്ഘാടനം ചെയ്തു. CIGI റിസോഴ്സ് പേഴ്സൺ നാസർ മാവൂർ പി.എസ്.സി. പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾക്കായി വിശദമായ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിവിധ പരീക്ഷകൾ, ലഭ്യമായ അവസരങ്ങൾ, പി.എസ്.സി. വൺ ടൈം രജിസ്ട്രേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസിലൂടെ വ്യക്തമായ ധാരണ ലഭിച്ചു. തുടർന്ന് വിദ്യാർഥികൾക്കായി പി.എസ്.സി. വൺ ടൈം രജിസ്ട്രേഷൻ ആരംഭിച്ചു.

CIGI കോർഡിനേറ്റർ സുമയ്യ എം.എം. യുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നടപടികൾ ഘട്ടംഘട്ടമായി വിശദീകരിക്കുകയും ആവശ്യമായ സഹായം നൽകുകയും ചെയ്തു. നൂറിലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർഥികളിൽ ഭൂരിഭാഗവും പരിപാടിയുടെ സമയത്ത് തന്നെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി.

ചടങ്ങിൽ പ്ലേസ്മെന്റ് സെൽ ടീച്ചർ കോർഡിനേറ്റർ ഡോ.റിയാസ് കുങ്കഞ്ചേരി (ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ്) അധ്യക്ഷനായി. സ്റ്റുഡന്റ് കോർഡിനേറ്റർ സുമി കബീർ, പ്രോഗ്രാം കോ ഓർഡിനേറ്റർ അനന്യ എന്നിവർ സംസാരിച്ചു. ചടങ്ങിന് ടീച്ചർ കോ ഓർഡിനേറ്റർ അമ്ന (ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്വർടൈസിംഗ് ആൻഡ് സെയിൽസ് മാനേജ്മെന്റ്) സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ സന ഫാത്തിമ കെ. നന്ദി യും പറഞ്ഞു..

പരിപാടി വിദ്യാർഥികൾക്ക് പി.എസ്.സി. പരീക്ഷകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കൂടുതൽ അവബോധം നൽകുന്നതിനും വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും സഹായകമായി. കോളേജ് പ്ലാസ്‌മെന്റ് സെൽ സ്റ്റുഡന്റ് വിംഗ് പരിപാടി ഏറ്റെടുത്തു കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പി.സ്.സി. വൺ ടൈം രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി തുടർനടപടികൾ സ്വീകരിക്കുമെന്നും ചടങ്ങിൽ കോർഡിനേറ്റർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *