7% പലിശ നല്കുന്ന ഗവണ്മെന്റ് ബോണ്ടും ബാങ്ക് എഫ്ഡിയും; നേട്ടം എവിടെ, നിക്ഷേപകര്‍ കരുതേണ്ട 5 പ്രധാന ഘടകങ്ങള്‍
Bank Fixed Deposits (Bank FD): കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ 2 നിക്ഷേപ ഓപ്ഷനുകളാണ് സര്‍ക്കാര്‍ ബോണ്ടുകളും, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളും. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ ബോണ്ടുകളും പരമ്പരാഗത ബാങ്ക് എഫ്ഡികളും തമ്മിലുള്ള നേട്ടകോട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതാണ് ബുദ്ധി.സര്‍ക്കാര്‍ ബോണ്ടുകള്‍ പ്രിയങ്കരമാകുന്നുഇന്ത്യയില് 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് (ആദായം) നിലവില്‍ 7% കടന്നിരിക്കുന്നു. ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ (FD) നിലവില്‍ 6% മുതല്‍…
