Latest

ലാർജ്ക്യാപ് പവർ ഓഹരി പറന്നത് 246ൽ നിന്ന് 429 രൂപയിലേക്ക്; 6 മാസത്തിൽ 1 ലക്ഷം 1.74 ലക്ഷം രൂപയായി മാറി

Share

കഴിഞ്ഞ 6 മാസത്തിൽ മികച്ച റാലി നടത്തിയ ഒരു ലാർജ്ക്യാപ് ഓഹരിയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ( Bharat Heavy Electricals ). ഇക്കാലയളവിൽ 246 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 429 രൂപയിലേക്ക് ഏകദേശം 74% റാലിയാണ് ഓഹരി നടത്തിയിരിക്കുന്നത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.74 ലക്ഷം രൂപയായി മാറി.ഭെൽ (BHEL)

1964ൽ സ്ഥാപിതമായ, ഇന്ത്യയിലെ മുൻനിര എൻജിനീയറിങ് & മാനുഫാക്ചറിങ് കമ്പനിയാണിത്. പവർ ജനറേഷൻ, ട്രാൻസ്പോർട്ടേഷൻ, ഡിഫൻസ് അടക്കം വിവിധ സെക്ടറുകളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നു.

അടിസ്ഥാന വിവരങ്ങൾ (Fundamentals)

മാർക്കറ്റ് ക്യാപ്: 1,49,381 കോടി രൂപ
ഇൻഡസ്ട്രി പി/ഇ: 34.4
സ്റ്റോക്ക് പി/ഇ : 64.1
ബുക്ക് വാല്യു: 75.1 രൂപ
ഡെറ്റ് : 8,187 കോടി രൂപ
ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം : 0.31
ഡിവിഡന്റ് യിൽഡ്: 0.33%
ഫേസ് വാല്യു: 2 രൂപ
ROCE: 9.14%
ROE : 6.23%
EPS: 6.99 രൂപ
52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച : 447/230 രൂപ
ബിസിനസ് പ്രകടനം (Business Performance)

2025 ജൂൺ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) -537 കോടി രൂപ എന്ന നെ​ഗറ്റീവ് നിലയിലായിരുന്നു. ഇക്കഴിഞ്ഞ, ജൂൺ പാദത്തിൽ (Q1FY27) ഇത് 504 കോടി രൂപയിലേക്ക് വർധിച്ചു. ഇതേ കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് -608 കോടി രൂപ എന്ന നെ​ഗറ്റീവ് നിലയിൽ നിന്ന് 508 കോടിയായി ഉയർന്നു. സമാന കാലയളവിൽ -608 കോടി രൂപയുടെ അറ്റ നഷ്ടത്തിൽ നിന്ന് 377 കോടി രൂപയുടെ അറ്റാദായത്തിലേക്ക് കമ്പനി തിരിച്ചു വരവ് നടത്തി. അതേ സമയം തൊട്ടു മുമ്പത്തെ, 2026 മാർച്ച് പാദത്തിലെ 1,290 കോടിയെന്ന അറ്റാദായത്തേക്കാളും കുറവാണിത്.

Leave a Reply

Your email address will not be published. Required fields are marked *