Latest

സ്ത്രീകൾക്ക് 90 ലക്ഷം രൂപ വരെ സൗജന്യ ആനുകൂല്യങ്ങൾ, എണ്ണം പറ‍ഞ്ഞ സാമ്പത്തിക നേട്ടങ്ങൾ, ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് ശക്തി സേവിങ്സ് അക്കൗണ്ട്

Share

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്. വനിതകൾക്കായി ഇൻഡ് ശക്തി – സ്മാർട് വുമൺ-സ്മാർട് ബാങ്കിങ് (IND SHAKTI – “Smart Women- Smart Banking”) എന്ന രണ്ട് തരം എക്സ്ക്ലൂസീവ് അക്കൗണ്ടുകൾ ബാങ്ക് നൽകുന്നു. 90 ലക്ഷം രൂപയുടെ വരെ എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവർ, സൗജന്യ ഹെൽത്ത് ചെക്കപ്പുകൾ, സ്പാ/സലൂണുകളിൽ സൗജന്യ ബ്യൂട്ടി സർവീസ്, ബുക്ക് മൈ ഷോ, ഒ.ടി.ടി, ഷോപ്പിങ് ഡിസ്കൗണ്ടുകൾ, റുപേ ഡെബിറ്റ് കാർഡ് ആനുകൂല്യങ്ങൾ, ആക്സിഡന്റ് കവർ, കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സിസ് അടക്കം എണ്ണം പറഞ്ഞ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥിനികൾ, ജോലിക്കാർ, വീട്ടമ്മമാർ, പ്രൊഫഷണലുകൾ എന്നിങ്ങനെയുള്ള വനിതകൾക്കെല്ലാം അക്കൗണ്ട് ആരംഭിക്കാം. സിൽവർ, ​ഗോൾഡ് എന്നിങ്ങനെ രണ്ട് തരം അക്കൗണ്ട് വേരിയന്റ്സാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഇൻഡ് ശക്തി സിൽവർ അക്കൗണ്ട്

അധിക ആനുകൂല്യങ്ങൾക്കായി പ്രതിമാസ ശരാശരി ബാലൻസ് (MAB) : 25,000 രൂപ
റുപേ പ്ലാറ്റിനം ഡൊമസ്റ്റിക് ക്രെഡിറ്റ് കാർഡ്
റുപേ ഡെബിറ്റ് കാർഡിൽ സാധരണ​ഗതിയിൽ ലഭ്യമായിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും
3 മാസത്തേക്ക് 25,000 രൂപയുടെ വരുമാന സംരക്ഷണത്തോടൊപ്പം, 5 ലക്ഷം രൂപയുടെ സൗജന്യ ക്യാൻസർ ഇൻഷുറൻസ് കവറേജ്
ഒരു ഡിജിറ്റൽ ഹെൽത്ത് കെയർ‍ പ്ലാറ്റ്ഫോമിലൂടെ ​ഗൈനക്കോളജി/മറ്റ് വിഭാ​ഗം ഡോകർമാരുമായി പരിധിയില്ലാത്ത കൺസൾട്ടേഷൻ സൗകര്യം
10 ലക്ഷം രൂപയുടെ ആക്സിഡന്റൽ ഡെത്ത് ഇൻഷുറൻസ് (റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡിൾ 2 ലക്ഷം രൂപയുടെ അധിക കവറേജ്
20 ലക്ഷം രൂപയുടെ എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവറേജ്
സ്ഥിരമായ ശാരീരിക വൈകല്യത്തിന് 10 ലക്ഷം രൂപയുടെ പരിര​ക്ഷ
ഭാ​ഗിക ശാരീരിക വൈകല്യത്തിന് 5 ലക്ഷം രൂപയുടെ പരിരക്ഷ
ഡിജിറ്റൽ ചാനലുകൾ വഴി പരിധിയില്ലാത്ത NEFT വിനിമയങ്ങൾ
വ്യവസ്ഥകൾ പ്രകാരം ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള അർഹത
നെറ്റ്/മൊബൈൽ ബാങ്കിങ് സൗകര്യം

Leave a Reply

Your email address will not be published. Required fields are marked *