എഥനോൾ നിർമാണത്തിന് കരിമ്പു വേണ്ട, കടുത്ത വിലക്കിനു കേന്ദ്രം, ഇ20യെ ബാധിക്കുമോ?
ന്യൂഡൽഹി ∙ രാജ്യത്ത് പഞ്ചസാര ഉൽപാദനത്തിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന്, എഥനോൾ നിർമാണത്തിനായി കരിമ്പിൻനീരും സിറപ്പും ബി-ഹെവി മൊളാസസും ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കുന്നു. നവംബറിൽ ആരംഭിക്കുന്ന 2026-27 എഥനോൾ വിതരണ വർഷത്തിലാകും നിയന്ത്രണം ഏർപ്പെടുത്തുക. ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുതിയ തീരുമാനം കേന്ദ്രം ഉടൻ വിജ്ഞാപനം ചെയ്യും. പ്രധാന കരിമ്പ് ഉൽപാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ രൂക്ഷമായ വരൾച്ചയാണ് പഞ്ചസാര ഉൽപാദനത്തെ സാരമായി ബാധിച്ചത്. 2025-26 സീസണിലെ പ്രാഥമിക കണക്കുകളെക്കാൾ 11…
