ഇന്ത്യയുടെ തലവര മാറ്റും എംഎല്‍എഫ്എഫ്; ഫാസ്ടാഗുകളില് വരുന്ന വിപ്ലവകരമായ മാറ്റം, യാത്രക്കാര്‍ക്ക് വലിയ നേട്ടം
MLFF FASTag Updates: ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ വണ്ടി നിര്‍ത്തി സമയം പാഴാക്കുന്ന നാളുകള്‍ക്ക് വിട. ബാരിയറുകളില്ലാതെ സാധാരണ ഹൈവേ വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ടോള്‍ തുക സ്വയം ഈടാക്കുന്ന ‘മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്ലോ’ (MLFF) ടോളിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യ ഉടന്‍ പൂര്‍ണ്ണമായും മാറും. എഎന്‍പിആര്‍ (ANPR) ക്യാമറകളും, ലിഡാര്‍ (LiDAR) സെന്‍സറുകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിലവിലെ ഫാസ്ടാഗ് രീതിയെ കൂടുതല്‍ വേഗമുള്ളതും കാര്യക്ഷമവുമാക്കും.എന്താണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്ലോ ടോളിംഗ്…
