വികലാംഗ പെന്ഷന് ഇനി കുട്ടികള്‍ക്കും ലഭിക്കും; പ്രായപരിധി എടുത്തുമാറ്റി മാനദണ്ഡം 40 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍
PM Divyangjan Pension Yojana: കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വികലാംഗ പെന്ഷന് (PM Divyangjan Pension Yojana) പരിഷ്കാരം. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഈ പദ്ധതിയില്‍ പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കുകയും, വൈകല്യ മാനദണ്ഡം 80 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും ചെയ്തു. പ്രതിമാസ പെന്ഷന് തുകയും കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പേരടക്കം മാറ്റി പരിഷ്കരണംനാഷണല് സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ (NSAP) പേര് ‘പ്രധാനമന്ത്രി സാമാജിക് സഹായതാ…
