ഇന്ത്യയുടെ പിഎം സൂര്യഘര്‍ പദ്ധതിച്ചെലവ് കൂടാം; സോളാര്‍ സാങ്കേതിക കയറ്റുമതിക്ക് ചൈനയുടെ വിലക്ക്
Rooftop Solar: അത്യാധുനിക സോളാര്‍ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ക്ക് പുതിയ കയറ്റുമതി നിയന്ത്രണങ്ങളുമായി ചൈന. ഇതുമൂലം കേന്ദ്ര സര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരമുള്ള റൂഫ്ടോപ്പ് പാനലുകള്‍ക്ക് ചെലവേറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ടോപ്കോണ്‍ (TOPCon), പെറോവ്സ്കൈറ്റ് സെല്ലുകളുടെ കയറ്റുമതിയിലെ നിയന്ത്രണം ഇന്ത്യയിലെ ആഭ്യന്തര സോളാര്‍ നിര്‍മ്മാണത്തെയും, സാധാരണക്കാര്‍ക്കുള്ള പാനല്‍ ലഭ്യതയെയും ബാധിക്കാം. വൈദ്യുതി ബില്ലില്‍ നിന്ന് ആശ്വാസം തേടി സ്വന്തം മേല്‍ക്കൂരയില്‍ സോളാര്‍ സ്ഥാപിക്കാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ചെലവ് കൂടാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സോളാറില്‍…
