കേരളപ്പിറവി; സപ്ലൈകോയിൽ ഓഫർ പ്രവാഹം, ‘മ’യിൽ തുടങ്ങുന്ന ഉല്പന്നങ്ങൾക്കും, പായസം മിക്സിനും വൻ വിലക്കിഴിവ്, 70 കഴിഞ്ഞവർക്കും ഡിസ്കൗണ്ട്
കേരളത്തിന് 70 വയസ്സ് തികയുന്ന, 2026 നവംബർ ഒന്നാം തിയ്യതി 70 വയസ്സിനും, അതിന് മുകളിൽ പ്രായമുള്ളവർക്കുമായി പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. മലയാളത്തിലെ ആദ്യാക്ഷരമായ ‘മ’ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ശബരി ഉല്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇല്ലാതെ സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ, അതിലധികമോ പ്രായമുള്ള ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ വിലയിൽ ഇളവ് നൽകും. പരമാവധി ചില്ലറ വില്പന വിലയിൽ അഥവാ എം.ആർ.പിയിൽ നിന്ന് 70 രൂപ കുറച്ച് ഒരു ലിറ്റർ…
