സിമന്റ് ചാക്കിന് 15 രൂപ വരെ കൂടിയേക്കും, കേരളത്തില്‍ വീടുപണിക്ക് 18,000 രൂപയുടെ അധികച്ചെലവ് വരുന്നു
Housing Construction in Kerala: ഉല്‍പ്പാദനച്ചെലവ് കുതിച്ചുയര്‍ന്നതോടെ ഒക്ടോബറില്‍ രാജ്യത്ത് സിമന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് എംകെ റിസര്‍ച്ച് (Emkay Research) റിപ്പോര്‍ട്ട്. ഉത്സവ സീസണിന് പിന്നാലെ കേരളത്തില്‍ വീടുനിര്‍മ്മാണം പുനരാരംഭിക്കാനിരിക്കുന്ന സാധാരണക്കാരെയും, പ്രവാസികളെയും സംബന്ധിച്ച് ഈ ചെറിയ നിരക്ക് വര്‍ധന പോലും കുടുംബ ബജറ്റില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാം.സിമെന്റ് വില വര്ധിക്കുംരാജ്യത്തെ സിമന്റ് നിര്‍മ്മാതാക്കള്‍ സിമെന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിപ്പിക്കാന്‍…
