2026 ഒക്ടോബറിൽ പരിഗണിക്കാൻ 10 മ്യൂച്വൽ ഫണ്ടുകൾ; വിവിധ സെഗ്മെന്റിലെ സ്കീമുകൾ
ഈ ഒക്ടോബർ മാസത്തിൽ പരിഗണിക്കാവുന്ന 10 മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇക്കണോമിക് ടൈംസ് മ്യൂച്വൽ ഫണ്ട്സ് തെരഞ്ഞെടുത്ത സ്കീമുകളാണിവ. അഗ്രസീവ് ഹൈബ്രിഡ്, ലാർജ്-മിഡ്-സ്മാൾക്യാപ് ഫണ്ടുകൾ, ഫ്ലെക്സിക്യാപ് സ്കീമുകൾ തുടങ്ങിയവയെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.ഒക്ടോബറിൽ പരിഗണിക്കാവുന്ന 10 മ്യൂച്വൽ ഫണ്ടുകൾ1. കനറാ റൊബേക്കോ ലാർജ്ക്യാപ് ഫണ്ട് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് കടന്നു വരുന്ന പുതിയ നിക്ഷേപകർക്ക് യോജിച്ച സ്കീമാണിത്. ഇക്വിറ്റിയിൽ 65-80% നിക്ഷേപവും, ഡെറ്റ് ഇൻസ്ട്രുമെന്റ്സിൽ 20-35% അലോക്കേഷനുമാണ് നടത്തുന്നത്. ഇതിനാൽ…
