Latest

Boom Timez

ഡ്രൈവിങ് ലൈസൻസ്; ഓൺലൈൻ സേവനങ്ങൾ സൗജന്യമായേക്കും, ലേണേഴ്സ് പരീക്ഷ ഇനി കടുപ്പമാകും

മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേ​ദ​ഗതിക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാൻ നിർദ്ദേശമുണ്ട്. പേരും, വിലാസവും മാറ്റുന്നത്, വിവരങ്ങൾ തിരുത്തൽ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയുടെ തിരുത്തൽ എന്നീ സേവനങ്ങളാകും സൗജന്യമാവുക. എന്നാൽ, അന്തിമ വിജ്‍ഞാപനം പുറത്തു വന്നെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച പുറത്തിറക്കിയ കരട് ചട്ടത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും…

Read More

ഇന്ത്യയിൽ പുതിയ സിം ബൈൻഡിങ് നിയമം; ഈ ഫോണുകളിൽ 2027 ജനുവരി 1 മുതൽ വാട്സ് ആപ്പും, ടെലഗ്രാമും പ്രവർത്തിക്കില്ല

വാട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇന്ത്യയിൽ 2027 ജനുവരി 1 മുതൽ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്ന രീതിയിൽ മാറ്റമുണ്ടായേക്കും. അക്കൗണ്ട് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച സിം കാർഡ് സജീവമായി ഫോണിൽ ഉണ്ടായിരിക്കണമെന്ന നിബന്ധന നടപ്പാക്കാനാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നീക്കം. പുതിയ നിർദ്ദേശങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട ആപ്പുകൾക്ക് 2026 ഡിസംബർ 31 വരെ സമയപരിധി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്താണ് സിം-ബൈൻഡിങ് നിയമം?സിം-ബൈൻഡിങ് എന്നത് ഒരു മെസേജിങ് ആപ്പിന്റെ അക്കൗണ്ടിനെ, അതിൽ രജിസ്റ്റർ ചെയ്ത…

Read More

മലയാളികൾക്ക് ഷോക്ക്; വൈദ്യുതി ബില്ലിൽ പൊളിച്ചെഴുത്ത്, പീക്ക് സമയം ദീർഘിപ്പിക്കും, സാധാരണക്കാരെ ബാധിച്ചേക്കും, പുതിയ നയം 2027 ഏപ്രിൽ മുതൽ

2027 ഏപ്രിൽ 1 മുതൽ കേരളത്തിൽ വൈദ്യുതി നിരക്കിൽ വർധനവിനു വഴിയൊരുക്കുന്ന പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലിനെ ബാധിച്ചേക്കാവുന്ന നയമാണിത്. നിരക്കിലും, സർചാർജിലും വർധനയ്ക്ക് വഴിയൊരുക്കുന്ന നയം അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. ഇത് കേരളത്തിലെ ​ഗാർഹിക ഉപയോക്താക്കളുടെ പ്രതിമാസ ബജറ്റിനെയും നെ​ഗറ്റീവായി ബാധിച്ചേക്കും. കെ.എസ്.ഇ.ബിയുടെ മുൻകാലത്തെ 5,000 കോടി രൂപയുടെ നഷ്ടം നാല് വർഷം കൊണ്ട് സർചാർജ്ജ് ഇനത്തിൽ ഈടാക്കുന്ന തരത്തിലാണ് പുതിയ നയം അവതരിപ്പിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെ…

Read More

111 ഡോളർ കടന്ന് തീ പിടിക്കുന്ന ക്രൂഡ് വില; ഇന്ത്യയിൽ പെട്രോൾ, ഡീസൽ, ഭക്ഷ്യവില, ഇ.എം.ഐ എന്നിവയെ ബാധിക്കുന്നതിങ്ങനെ

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളർ കടന്നിരിക്കുകയാണ്. സൗദി അറേബ്യയിലെ പുതിയ ആക്രമണങ്ങളെ തുടർന്നുള്ള സപ്ലൈ സംബന്ധമായ ആശങ്കകളാണ് വില ഉയരാനുള്ള പ്രധാന കാരണം. അസംസ്കൃത വില ഉയരുന്നത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. രാജ്യത്തിന്റെ ക്രൂഡ് ഡിമാൻഡിന്റെ സിംഹഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിനാൽ എണ്ണ വിലയിലെ വർധന സാധാരണക്കാരന്റെ കുടുംബ ബജറ്റിന് പോലും ഭീഷണിയാണ്. എന്നാൽ ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്നതുകൊണ്ട് മാത്രം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ അതേ…

Read More

100 രൂപ മുതൽ പോസ്റ്റ് ഓഫീസ് ആർ.ഡി; മാസം 6000 രൂപ നിക്ഷേപിച്ചാൽ 4.28 ലക്ഷം രൂപ 5 വർഷം കൊണ്ട് നേടാം, പലിശയും, നിക്ഷേപ നിയമങ്ങളും അറിയാം

ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും, വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും വിധേയമാകാതെ സുരക്ഷിതമായി സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതി (Recurring Deposit – RD) മികച്ചൊരു മാർഗമാണ്. ഓരോ മാസവും 100 രൂപ മുതൽ, ചെറിയ തുകകൾ മാറ്റിവെച്ച് പണം സമ്പാദിക്കാനും, നിശ്ചിത കാലയളവിനുശേഷം പലിശയുൾപ്പെടെയുള്ള തുക കൈപ്പറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ സുരക്ഷിത നിക്ഷേപ മാർഗമായി ഇത് പരിഗണിക്കപ്പെടുന്നു. 6,000 രൂപയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ 5 വർഷത്തിൽ 4.28 ലക്ഷം…

Read More

കളി മാറുന്നു; റഷ്യയെ കൈവിട്ട് ഇന്ത്യ ഗൾഫിലേക്ക്, ക്രൂഡ് ഓയിൽ പ്രവാഹത്തിൽ 32% വർധന, റഷ്യൻ വിഹിതത്തിൽ 14% ഇടിവ്, കാരണങ്ങൾ അറിയാം

ഷ്യയിൽ നിന്നുള്ള പർച്ചേസ് കുറയുന്നതിനൊപ്പം ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുതിച്ചുയരുന്നു. സെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ആഗസ്റ്റിനെ അപേക്ഷിച്ച് 32% വർധിച്ചപ്പോൾ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി 14% കുറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കം മെച്ചപ്പെട്ടതും, റഷ്യൻ എണ്ണ ചൈനയിലേക്ക് കൂടുതലായി ഒഴുകുന്നതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ. ഉയരുന്ന ​ഗൾഫ് ക്രൂഡ് ഇറക്കുമതിസെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പ്രതിദിനം 28 ലക്ഷം ബാരൽ…

Read More

കേരളത്തിന് സ്വന്തമായി വമ്പൻ ‘പവർ ബാങ്ക്; കെ.എസ്.ഇ.ബിയുടെ ചരിത്ര നീക്കം, കാസർഗോഡ് മുല്ലേരിയിൽ 60 MWh ബാറ്ററി സ്റ്റോറേജ് സിസ്റ്റം വരുന്നു

സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണ സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി കാസർ​ഗോഡ് മുല്ലേരിയിൽ കെ.എസ്.ഇ.ബി.യുടെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സജ്ജമായി. പകൽ സമയത്ത് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിയും. അധിക സൗരോർജവും സംഭരിച്ച് വൈകുന്നേരങ്ങളിലും, രാത്രിയിലും ഡിമാൻഡ് ഉയരുമ്പോൾ ഗ്രിഡിലേക്ക് തിരികെ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വൈദ്യുതി ആവശ്യകത കൂടുന്ന സമയങ്ങളിൽ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാൻ ഈ സംവിധാനം സഹായിച്ചേക്കും. നിരവധി പദ്ധതികളാണ് ഇത്തരത്തിൽ കേരളത്തിലെ വിവിധ…

Read More

കാര്‍ ലോണ്‍ എടുക്കാന്‍ പോവുകയാണോ? പണം ലാഭിക്കാന്‍ 5 സ്മാര്‍ട്ട് വഴികള്‍

പുതിയ കാര്‍ വാങ്ങുമ്പോള്‍ അതിന്റെ നിറവും വേരിയന്റും ഫീച്ചറുകളും തെരഞ്ഞെടുക്കാന്‍ നാം ആഴ്ചകളോളം സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ കാറിനുള്ള പണം കണ്ടെത്താന്‍ ഫിനാന്‍സിങ് അല്ലെങ്കില്‍ ലോണ്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലോ? ഭൂരിഭാഗം ആളുകളും മിനിറ്റുകള്‍ക്കകം അതില്‍ തീരുമാനം എടുത്തു കളയും. എന്നാല്‍ ഇത് പിന്നീട് നിങ്ങളുടെ പോക്കറ്റിന് വലിയ തിരിച്ചടിയായേക്കാം. പലിശ നിരക്ക്, ലോണ്‍ കാലാവധി, പ്രൊസസിങ് ഫീസ്, തിരിച്ചടവ് വ്യവസ്ഥകള്‍ എന്നിവയെല്ലാം കാറിനായി നിങ്ങള്‍ നല്‍കുന്ന ആകെ തുകയില്‍ വലിയ മാറ്റമുണ്ടാക്കും. ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ…

Read More

അഞ്ചുദിവസം കാത്തിരിക്കാമോ?, 4512 രൂപയുടെ അധിക നേട്ടം; എസ്ബിഐയില്‍ 10 ലക്ഷം രൂപ ഇങ്ങനെ നിക്ഷേപിക്കൂ!

പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച റിട്ടേണ്‍ ആണ് നല്‍കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം വരെ റിട്ടേണ്‍ ആണ് എസ്ബിഐ നല്‍കുന്നത്. എസ്ബിഐയുടെ വികെയര്‍ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് മികച്ച റിട്ടേണ്‍ ലഭിക്കുന്നത്. അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള വികെയര്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 7.05 ശതമാനം പലിശ ലഭിക്കുന്നത്.അതേസമയം എസ്ബിഐ സ്ഥിരനിക്ഷേപങ്ങളില്‍ കാലാവധി തെരഞ്ഞെടുക്കുമ്പോള്‍ വരുത്തുന്ന ചെറിയൊരു മാറ്റം കൊണ്ട് 4,500-ലധികം രൂപ അധിക വരുമാനമായി…

Read More

ബിരുദ വിദ്യാര്‍ഥികള്‍ ജോലിക്ക് സജ്ജരെന്ന് ഉറപ്പാക്കും, കമ്പനികളുമായി ധാരണ; പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ഏകദേശം മൂന്ന് കോടി ബിരുദ വിദ്യാര്‍ഥികള്‍ ജോലി ചെയ്യാന്‍ പൂര്‍ണ സജ്ജരാണെന്ന് ഉറപ്പാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയ അവലോകന സമിതി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള കമ്പനികളുമായും തൊഴിലുടമകളുമായും ധാരണയായിട്ടുണ്ട്. അപ്രന്റീസ് എംബഡഡ് ഡിഗ്രി പ്രോഗ്രാം വഴിയാണ് ഭാവിയിലെ ജോലികള്‍ക്ക് ആവശ്യമായ നൈപുണ്യം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്ന് അവലോകന സമിതി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.കമ്പനികളുമായും തൊഴിലുടമകളുമായി സഹകരിച്ച് വിദ്യാര്‍ഥികളെ തൊഴിലിന് സജ്ജരാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് രൂപം…

Read More

തുടര്‍ച്ചയായ നാലാംദിവസവും തകര്‍ച്ച, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; പിടിച്ചുനിന്ന് ഐടി ഓഹരികള്‍

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.എണ്ണവില വര്‍ധന, വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവയാണ് പ്രധാനമായി ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയിലെ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം. ഇത് എണ്ണ…

Read More

ഇന്ത്യൻ ഹോട്ടൽസ് മുതൽ സ്വിഗ്ഗി വരെ; ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്, നിക്ഷേപകർ ശ്രദ്ധിക്കേണ്ട 3 ഓഹരികൾ

ഒക്ടോബർ 23 വെള്ളിയാഴ്ചത്തെ ഓഹരി വിപണിയിൽ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകളാണ് പ്രധാന ചർച്ചാവിഷയം. രണ്ടാം പാദത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് നോമുറ (Nomura) ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ടാർഗെറ്റ് വില 850 രൂപയായി ഉയർത്തി. അദാനി പവറിന് 220 രൂപ ലക്ഷ്യവിലയോടെ ‘അക്യുമുലേറ്റ്’ (Accumulate) റേറ്റിംഗാണ് എലാര ക്യാപിറ്റൽ നൽകിയിരിക്കുന്നത്. അതേസമയം, സ്വിഗ്ഗിയുടെ ഓഹരികൾ 310 രൂപ ടാർഗെറ്റ് വില നിലനിർത്തിക്കൊണ്ട് ‘ബൈ’ (Buy) റേറ്റിംഗിലേക്ക് ആനന്ദ് രാത്തി ഉയർത്തി. ഹോട്ടൽ, ഊർജ്ജം, ഓൺലൈൻ സേവന മേഖലകളിലെ…

Read More

ഓല ഇലക്ട്രിക് റൈറ്റ്സ് ഇഷ്യൂ ഇന്ന് തുടങ്ങി; 27 രൂപയ്ക്ക് ഓഹരികൾ നേടാൻ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ 1,000 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂ ഇന്ന് (2026 ഒക്ടോബർ 22, വ്യാഴം) ആരംഭിക്കുകയാണ്. ഒരു ഓഹരിക്ക് 27 രൂപ നിരക്കിലാണ് ഇഷ്യൂ ലഭ്യമാക്കുന്നത്. ഒക്ടോബർ 13 റെക്കോർഡ് തീയതിയായി നിശ്ചയിച്ച് യോഗ്യരായ ഓഹരി ഉടമകൾക്ക് 25:2 എന്ന അനുപാതത്തിൽ അപേക്ഷിക്കാം (കൈവശമുള്ള 25 ഓഹരികൾക്ക് 2 പുതിയ ഓഹരികൾ). വിപണി വഴി റൈറ്റ്സ് എന്റൈറ്റിൽമെന്റ്സ് (RE) കൈമാറാനുള്ള സൗകര്യം ഒക്ടോബർ 26 തിങ്കളാഴ്ച വരെ ഉണ്ടായിരിക്കും. ഇഷ്യൂ ഒക്ടോബർ 30 വെള്ളിയാഴ്ച അവസാനിക്കും….

Read More

ദിവസം 400 രൂപ മാറ്റിവെയ്ക്കാമോ?; പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം, ചെയ്യേണ്ടത്

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. മാസംതോറും കൂട്ടിവെച്ച് വലിയ തുക സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച്…

Read More

ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9%; പക്ഷേ ആശങ്ക ഒഴിയുന്നില്ല

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമായി അടിസ്ഥാന വ്യവസായ മേഖലയുടെ വളർച്ചയിൽ വൻ മുന്നേറ്റം. 2026 സെപ്റ്റംബറിൽ രാജ്യത്തെ കോർ സെക്ടർ വളർച്ച 7.9 ശതമാനമായി ഉയർന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 5.9 ശതമാനത്തിൽനിന്നുള്ള ഈ വർധന വ്യവസായ മേഖലയിലെ ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ്. എന്നാൽ വളർച്ചയുടെ കണക്കുകൾ ആവേശം നൽകുമ്പോഴും ചില പ്രധാന മേഖലകളിലെ ഇടിവ് വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. ൽക്കരി, വൈദ്യുതി, റിഫൈനറി ഉൽപ്പന്നങ്ങൾ, ഇരുമ്പയിര് എന്നിവയുടെ മികച്ച പ്രകടനമാണ് സെപ്റ്റംബറിലെ വളർച്ചയ്ക്ക് പ്രധാന പിന്തുണയായത്. കഴിഞ്ഞ…

Read More