Latest

Boom Timez

അച്ഛന്റെ സ്വപ്നത്തില്‍ 13 പൂജ്യങ്ങള്‍ ചേര്‍ത്ത് അംബാനി; സൗജന്യ കോളുകളില്‍ നിന്ന് 10 ലക്ഷം കോടിയിലേയ്ക്ക് ജിയോ

Mukesh Ambani News: സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ ആശയവിനിമയം സാധ്യമാക്കണമെന്ന ധീരുഭായി അംബാനിയുടെ സ്വപ്നത്തെ യഥാര്‍ത്ഥ്യമാക്കി ജിയോ. സൗജന്യ കോളുകളിലൂടെയും വിപ്ലവകരമായ ഇന്റര്‍നെറ്റ് വിപ്ലവത്തിലൂടെയും മുകേഷ് അംബാനി രാജ്യത്തിന്റെ മുഖഛായ മാറ്റി. പൂജ്യം രൂപയുടെ വെല്‍ക്കം ഓഫറുകളില്‍ തുടങ്ങി 10 ലക്ഷം കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയിലേക്ക് ജിയോ പ്ലാറ്റ്ഫോംസ് എത്തുകയാണ്. ഇത് ഒരു കമ്പനിയുടെ നേട്ടം മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ ലോകത്തിന്റെ മുഖ്യധാരയിലെത്തിച്ച അവിശ്വസനീയമായ പരിവര്‍ത്തനത്തിന്റെ കഥ കൂടിയാണ്. ജിയോയുടെ ഉത്ഭവവും…

Read More

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ചു. ഇതോടെ ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ ഇ.എം.ഐ നിരക്കുകൾ ഉയരും. അടുത്തിടെ റിസർവ് ബാങ്ക്, റിപ്പോ റേറ്റിൽ 25 ബേസിസ് പോയിന്റുകളുടെ വർധന വരുത്തിയിരുന്നു. 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനത്തിലേക്കാണ് പലിശ ഉയർത്തിയത്. ഇതോടെ രാജ്യത്തെ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. എസ്.ബി.ഐയുടെ ഏറ്റവും പുതിയ നിരക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്….

Read More

തരംഗമാകുന്ന 18 കാരറ്റ് സ്വർണ്ണം; കേരളത്തിൽ ഇനി ഏകീകൃത വില, ജ്വല്ലറി നിരക്കുകളിലെ വ്യത്യാസം ഒഴിവാകും

കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ്ണ വ്യാപാര സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഏകീകൃത വിലനിർണയ സംവിധാനം നടപ്പാക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന്, 2026 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. എന്താണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ പ്രത്യേകത?18 കാരറ്റ് സ്വർണ്ണത്തിൽ 75 ശതമാനം ശുദ്ധമായ സ്വർണ്ണവും, 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ മറ്റ് ലോഹങ്ങളും ചേർന്നിരിക്കുന്നു. 24 കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണ്ണം വളരെ കടുപ്പമുള്ളതാണ്. ഇതിനാൽ…

Read More

സർക്കാർ ജോലിയില്ലെങ്കിലും സ്ഥിരവരുമാനം നേടാം; മലയാളികൾക്ക് 5 പെൻഷൻ ഫണ്ടുകളിലൂടെ സമ്പാദ്യം കെട്ടിപ്പടുക്കാം, ആനുകൂല്യങ്ങൾ ഇങ്ങനെ

സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ പെൻഷൻ ലഭിക്കൂ എന്ന ധാരണ ഇന്നും പല മലയാളികൾക്കുമുണ്ട്. എന്നാൽ റിട്ടയർമെന്റ് കാലത്തേക്ക് സാമ്പത്തിക സുരക്ഷ ഒരുക്കാൻ സർക്കാർ ജോലിയോ, സർക്കാർ പെൻഷനോ ഇന്ന് നിർബന്ധമല്ല. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, സ്വയംതൊഴിൽ ചെയ്യുന്നവർക്കും, മറ്റ് യോഗ്യരായ വ്യക്തികൾക്കും നാഷണൽ പെൻഷൻ സിസ്റ്റം (NPS) പോലെയുള്ള വിവിധ പദ്ധതികളിലൂടെ ദീർഘകാല വിരമിക്കൽ സമ്പാദ്യം കെട്ടിപ്പടുക്കാവുന്നതേയുള്ളൂ. ഇത്തരത്തിൽ പരി​ഗണിക്കാവുന്ന 5 സ്കീമുകളെക്കുറിച്ച് അറിയാം ജോലി ചെയ്യുന്ന കാലത്ത് ചെറിയ തുകകൾ പതിവായി നിക്ഷേപിച്ച് വിരമിച്ച ശേഷമുള്ള…

Read More

ബിഎസ്എന്‍എല്‍ 5ജി എത്തുന്നു, ഒപ്പം മലയാളത്തില്‍ സംസാരിക്കുന്ന വാണി എഐയും പുതിയ സുരക്ഷാ ഫീച്ചറുകളും

BSNL Products: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധനവിനിടെ, പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച 5ജി സേവനങ്ങളിലേക്ക് ചുവടുവെക്കാന്‍ ബിഎസ്എന്‍എല്‍ (BSNL). മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ വോയ്സ് സപ്പോര്‍ട്ട് നല്‍കുന്ന ‘വാണി’ (Vani) എഐ ചാറ്റ്ബോട്ട്, ഉപഭോക്തൃ ഡാറ്റാ സുരക്ഷയ്ക്കായുള്ള ‘സപ്താംഗ്’ സംവിധാനം, ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോമായ ‘ഭാരത് സന്ദേശ്’ എന്നിവയോടെയാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനം. തദ്ദേശീയമായ 5ജി സാങ്കേതികവിദ്യ രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി ശൃംഖല മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍, പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച…

Read More

41% വരെ ലാഭത്തിന് സാധ്യത; പ്രഭുദാസ് ലില്ലാധര്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 5 മികച്ച ലാര്‍ജ് ക്യാപ് ഓഹരികള്‍

ot Stocks: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പിഎല്‍ ക്യാപിറ്റല്‍ (Prabhudas Lilladher) മികച്ച മുന്നേറ്റ സാധ്യത കല്‍പ്പിക്കുന്ന 5 മുന്‍നിര ലാര്‍ജ് ക്യാപ് ഓഹരികളാണു താഴെ പറയുന്നത്. ഭാരത് ഇലക്ട്രോണിക്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഓഹരികള്‍ ഇക്കൂട്ടത്തിലുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 41 ശതമാനം വരെ നേട്ടമാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics – BEL)

Read More

ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്ക് 7% വളര്‍ച്ച; ജിഡിപി അനുമാനം ഉയര്‍ത്തി ഐഎംഎഫ്, പ്രശംസിച്ച് ഗീതാ ഗോപിനാഥ്

nternational Monetary Fund: ആഗോള സാമ്പത്തിക വളര്‍ച്ച 3.1 ശതമാനത്തിലേക്ക് ചുരുങ്ങുമ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി അന്താരാഷ്ട്ര നാണയ നിധി (IMF). ശക്തമായ ആഭ്യന്തര ഡിമാന്‍ഡും, എഐ- അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും മുന്‍നിര്‍ത്തി ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലെ ഇന്ത്യന്‍ മുന്നേറ്റത്തെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥും പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അ‌വരുടെ അ‌ഭിപ്രായ പ്രകടനം. ആഗോള സമ്പദ്വ്യവസ്ഥയുടെ തളർച്ചയും, ഇന്ത്യ, ജർമനി രാജ്യങ്ങളുടെ വളർച്ചയും ഗീതയും…

Read More

ഇന്‍ഡോ- പസഫിക്കില്‍ ഇന്ത്യയുടെ സാമ്പത്തിക ട്രംപ് കാര്‍ഡ്; ടൂറിസത്തിനപ്പുറം തിളങ്ങാന്‍ ആന്‍ഡമാന്‍

Andaman Dialogue 2027 : ഇന്‍ഡോ- പസഫിക് മേഖലയിലെ സാമ്പത്തിക കുതിപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ട്രംപ് കാര്‍ഡായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മാറുന്നു. 2027-ല്‍ നടക്കാനിരിക്കുന്ന ‘ആന്‍ഡമാന്‍ ഡയലോഗ്’ പശ്ചാത്തലത്തില്‍, വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി തെക്കുകിഴക്കന്‍ ഏഷ്യന്‍ (ASEAN) രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നിര്‍ണായക വാണിജ്യ പാലമായി ഈ ദ്വീപസമൂഹം മാറും. ആന്‍ഡമാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്ന അവസരങ്ങള്‍ഇന്ത്യയെ സംബന്ധിച്ച് ഈ ദ്വീപ് സമൂഹം ഒരു സാമ്പത്തിക പാലമായി മാറുകയാണ്. അതായത് തെക്കേ ഏഷ്യയെയും,…

Read More

കേരളത്തില്‍ വീണ്ടും പവര്‍കട്ടിനും സര്‍ച്ചാര്‍ജിനും സാധ്യത; ഡാമുകളില്‍ വെള്ളമില്ല, രാജ്യത്ത് കടുത്ത കല്‍ക്കരി ക്ഷാമം

India Power Crisis: മഴക്കുറവും കല്‍ക്കരി ക്ഷാമവും ഇന്ത്യയെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വന്‍കിട വ്യവസായങ്ങള്‍ പവര്‍ കട്ട് നേരിടുമ്പോള്‍, കേന്ദ്ര ഗ്രിഡിനെ ആശ്രയിക്കുന്ന കേരളത്തിനും വലിയ വെല്ലുവിളിയാണ്. ഇത് വരും നാളുകളില്‍ ഉപഭോക്താക്കളുടെ മേല്‍ കനത്ത സര്‍ച്ചാര്‍ജ് ആയി മാറാനും സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് നീളാനും സാധ്യതയുണ്ട്. വൈദ്യുതി കരുതലോടെ ഉപയോഗിച്ചാല്‍ മാത്രമേ വരും നാളുകളിലെ ഇരുട്ടിനെ നേരിടാനാകൂവെന്ന് വിദഗ്ധര്‍ പറയുന്നു. മണ്‍സൂണ്‍ മഴയുടെ കുറവും കല്‍ക്കരി ക്ഷാമവും2015-ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണ്‍…

Read More

ഇ.പി.എഫ് പണം ഇനി കൂടുതൽ തവണ പിൻവലിക്കാം; വിദ്യാഭ്യാസത്തിന് 10, വിവാഹത്തിന് 5, അറിയാം പുതിയ നിബന്ധനകൾ

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിൽനിന്ന് വിദ്യാഭ്യാസം, വിവാഹം, ചികിത്സ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വീണ്ടും ശ്രദ്ധേയമാകുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അംഗത്വകാലയളവിൽ പരമാവധി 10 തവണയും വിവാഹ ആവശ്യങ്ങൾക്ക് അഞ്ച് തവണയും ഇ.പി.എഫ് അഡ്വാൻസ് അനുവദിക്കുന്ന വ്യവസ്ഥകൾ EPFO വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കുള്ള പിൻവലിക്കലുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും പ്രത്യേക പരിധികളും നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് 10 തവണ, വിവാഹത്തിന് 5 തവണഅത്യാവശ്യ ആവശ്യങ്ങൾ, ഭവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, പ്രത്യേക…

Read More

വിലയിൽ തീ പാറുമെന്ന ഉറപ്പ്; സ്വർണ്ണം വാരിക്കൂട്ടി ചൈന, കേരളത്തിലും നിരക്കുകൾ വർധിക്കാം, കേന്ദ്ര ബാങ്കിന്റേത് വൻ പർച്ചേസ്

സ്വർണ്ണ വില വർധിക്കുമെന്ന സൂചന നൽകി ചൈനയുടെ വൻ ​ഗോൾഡ് പർച്ചേസ്. ചൈനയുടെ കേന്ദ്ര ബാങ്ക് തുടർച്ചയായ 23ാം മാസമാണ് സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്. ചരിത്രത്തിലെ തന്നെ വലിയ ഇറക്കുമതിയാണ് ചൈന നടത്തുന്നത്. ഡോളറിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കുക എന്നതും ഇതിന് പിന്നിലുള്ള ലക്ഷ്യമാണ്. ചൈനയിലെ വീടുകളിലും സ്വർണ്ണം കുമിഞ്ഞു കൂടുന്നുണ്ട്. ചൈനീസ് ഡിമാൻഡ് തുടർച്ചയായി വർധിക്കുന്നത് കേരളത്തിലടക്കം സ്വർണ്ണ വില വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകമാണ്. സ്വർണ്ണത്തിന്റെ വില ഭാവിയിൽ മുകളിലേക്ക് തന്നെ പോകുമെന്ന സൂചനയാണ് ​ഗോൾഡിലുള്ള ചൈനയുടെ വിശ്വാസം…

Read More

ഐ.ഡി.ബി.ഐ ബാങ്ക് വില്പനയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 52878 കോടിയുടെ ഡീൽ, എൽ.ഐ.സി ഉൾപ്പെടെയുള്ള ഓഹരികളും ശ്രദ്ധിക്കാം

ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72% ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ സബ്സിഡിയറിയായ M/s 10955230 Canada Inc.-ന് വില്പന നടത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 52,878.08 കോടി രൂപയുടെ ഡീലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്ത്വം വഹിക്കുന്ന, ക്യാബിനറ്റ് കമ്മിറ്റീ ഓൺ ഇക്കോണമിക് അഫയേഴ്സാണ് ഈ ഘടനാപരമായ മാറ്റത്തിന് അം​ഗീകാരം നൽകിയത്. ഈ ഡീലിൽ ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാരിന്റെ 30.48% ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 30.24%…

Read More

കൊച്ചിയിൽ സൈബർ സുരക്ഷാ സന്ദേശവുമായി രാജ്യത്തെ ആദ്യ ‘സൈബർ ട്രോജൻ ഹോൾഡർ’ അനാച്ഛാദനം ചെയ്തു

കൊച്ചിയിൽ ആരംഭിച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ സൈബർ സുരക്ഷാ ഹാക്കിങ് സമ്മേളനമായ ‘കൊക്കോൺ 2026’ (c0c0n 2026)-ൽ രാജ്യത്തെ ആദ്യത്തെ സൈബർ ട്രോജൻ കുതിരയെ (Cyber Trojan Horse) അനാച്ഛാദനം ചെയ്തു. ബോൾഗാട്ടി ഗ്രാൻഡ് ഹയാറ്റിൽ വെച്ചാണ് ഈ ചടങ്ങ് നടന്നത്. കേരള പൊലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും (ISRA) സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.  കേരള ഹോം ആൻഡ് വിജിലൻസ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു. 25 അടി ഉയരവും…

Read More

ഉത്സവ സീസണില്‍ കുടുംബ ബജറ്റ് താളംതെറ്റും; റീട്ടെയില്‍ പണപ്പെരുപ്പം 2 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

PI Data September: ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ രാജ്യത്തെ ഇടത്തരക്കാരെ ആശങ്കയിലാഴ്ത്തി റീട്ടെയില്‍ പണപ്പെരുപ്പം ( Retail Inflation ) കുതിച്ചുയരുന്നു. സെപ്റ്റംബറിലെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.54 ശതമാനത്തിലെത്തി. കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റവും, ഭാരം കൂട്ടുന്ന EMI-കളും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ആഘോഷങ്ങളുടെ സന്തോഷത്തേക്കാള്‍ അടുത്ത മാസത്തെ ചെലവുകളെക്കുറിച്ചുള്ള ആശങ്കയിലാണ് ഓരോ ഇടത്തരം കുടുംബവും.സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റ രാജ്യത്തെ…

Read More

ആശുപത്രികളിലെ അപ്രതീക്ഷിത ബില്ലുകള്‍ക്ക് പൂട്ട്; ചികിത്സാ നിരക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഉത്തരവ്

reatment Charges: രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും ചികിത്സകള്‍, സര്‍ജറികള്‍, റൂം വാടക എന്നിവയുടെ നിരക്കുകള്‍ റിസപ്ഷനിലും ഔദ്യോഗിക വെബ്സൈറ്റുകളിലും പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. ഇതുവഴി അപ്രതീക്ഷിത ബില്ലിംഗ് തടഞ്ഞ് രോഗികള്‍ക്ക് ചികിത്സയ്ക്ക് മുമ്പുതന്നെ കൃത്യമായ ചെലവ് അറിയാന്‍ സാധിക്കും. പണം കരുതാനും, ചികിത്സ തീരുമാനിക്കാനും രോഗികള്‍ക്ക് അധികാരം നല്‍കുന്ന വലിയൊരു നടപടിയാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. ആശുപത്രികളിലും ഇനി വിലവിവര പട്ടിക വരുന്നു. ഹോസ്പിറ്റലുകളില്‍…

Read More