വൻ ലാഭം; സേവിങ്സ് അക്കൗണ്ടിലെ പണത്തിന് എഫ്.ഡി പലിശ, ഇത് എസ്.ബി.ഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI), മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് (MODS) നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു സേവിങ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശ നേടാൻ ഉപയോക്താക്കളെ സഹായിക്കുന്ന തരം അക്കൗണ്ടാണിത്. ഈ സ്കീം പ്രകാരം, അക്കൗണ്ട് ഹോൾഡറുടെ സേവിങ്സ് അക്കൗണ്ടിൽ സെറ്റ് ചെയ്ത പരിധിക്ക് മുകളിൽ വരുന്ന തുക ഒരു ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് ഓട്ടമാറ്റിക്കായി മാറുകയാണ് ചെയ്യുക.അതേ സമയം ഡെബിറ്റ് മാൻഡേറ്റ് പാലിക്കാൻ തക്ക ബാലൻസ് സേവിങ്സ് അക്കൗണ്ടിൽ ഇല്ലാതെ വരുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന്…
