കടക്കെണിയിൽ നിന്ന് രക്ഷ നേടാം; ബാധ്യതകൾ കുരുക്കാകുന്നതിന് മുമ്പ് മലയാളികൾ ചെയ്യേണ്ട കാര്യങ്ങൾ
മലയാളികളിൽ നല്ലൊരു വിഭാഗവും കടക്കെണികളാൽ പൊറുതി മുട്ടുന്നവരാണ്. ആദ്യമൊരു ആവേശത്തിന് കടമെടുക്കുമെങ്കിലും ക്രമേണ അതൊരു കുരുക്കായി മാറുകയാണ് ചെയ്യുക. കടബാധ്യതകൾ തീർത്ത് സമാധാനമായി ഉറങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് കൊണ്ടു വന്നേക്കാം.ഇന്ത്യയിൽ 60% ആളുകളും ലോണുകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ ആദ്യം തന്നെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, നോ-കോസ്റ്റ് ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് ഇ.എം.ഐ അടക്കമുള്ള ‘സുന്ദരമായ’ വാക്കുകളുടെ…
