ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ പുതിയ എംഡി & സിഇഒ ആയി മനോജ് പസംഘ നിയമിതനായി
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജി.ഡി മനോജ് പസംഘയെ നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിയമനമെന്ന് കമ്പനി അറിയിച്ചു. 2025 ഒക്ടോബറിലാണ് മനോജ് പസംഘ ആശിര്‍വാദില്‍ കോ-സി.ഇ.ഒ ആയി ചേര്‍ന്നത്. തുടര്‍ന്ന് കമ്പനി പ്രവര്‍ത്തനലാഭത്തിലേക്ക് തിരികെയെത്തുകയും 2027 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.പോര്‍ട്ഫോളിയോ ഗുണനിലവാരം ശക്തിപ്പെടുത്തുക, ഭരണനിര്‍വ്വഹണവും, നിയമപാലനവും…
