ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം; 1,500 രൂപ മുതല്‍ വാര്‍ഷിക പാസ്, ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ആശ്വാസം
ദേശീയപാത ടോള്‍ പ്ലാസകള്‍ക്ക് സമീപം താമസിക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോള്‍ പ്ലാസകളുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകള്‍ക്കായി 1,500 രൂപ, 3,000 രൂപ നിരക്കുകളിലുള്ള പുതിയ വാര്‍ഷിക ഫാസ്ടാഗ് (FASTag) ലോക്കല്‍ പാസുകള്‍ നവംബര്‍ 1 മുതല്‍ നിലവില്‍ വരും. സാധാരണക്കാരായ സ്ഥിരം യാത്രക്കാരുടെ പ്രതിമാസ യാത്രാച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. പുതിയ ഹൈവേ ടോള്‍ റൂളുകള്ദേശീയ പാതകളിലെ ടോള്‍ പ്ലാസകളുടെ 20 കിലോമീറ്റര്‍…
